Breaking News

ലോകത്തെ ആകെ ജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

 


 ലോകത്തെ ആകെ ജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര വിഭാഗ തലവന്‍ ഡോ. മൈക്കേല്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനിലായിരുന്നു റയാന്റെ പ്രസ്താവന. അതായത് ലോകത്ത് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്ന ആകെ കേസുകളുടെ 20 ഇരട്ടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്നും ലോകം വളരെ കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

' ലോകത്തെ വലിയൊരു പങ്ക് ജനതയും ഇന്ന് അപകട സാദ്ധ്യതയെ അഭിമുഖീകരിക്കുന്നുണ്ട്. വൈറസ് വ്യാപനം ഉയരുമെങ്കിലും അതിനെ അടിച്ചമര്‍ത്താന്‍ മനുഷ്യന് സാധിക്കും. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കേസുകളില്‍ വന്‍ കുതിപ്പുണ്ടാവുന്നു.

No comments