രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി
രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്‌ഒപി പുറത്തിറക്കണമെന്ന് കേന്ദ്ര മാര്‍ഗരേഖയില്‍ പറയുന്നു.

No comments