കാര്‍ഷിക ബില്ലിനെതിരെ രാഹുല്‍ഗാന്ധി നയിക്കുന്ന കര്‍ഷക റാലി ഹരിയാനയില്‍ പ്രവേശിച്ചു.
കാര്‍ഷിക ബില്ലിനെതിരെ രാഹുല്‍ഗാന്ധി നയിക്കുന്ന കര്‍ഷക റാലി ഹരിയാനയില്‍ പ്രവേശിച്ചു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചുകൊണ്ടാണ് റാലി പുരോഗമിക്കുന്നത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ പാലത്തില്‍ വെച്ച് റാലി ഹരിയാന സര്‍ക്കാര്‍ റാലി തടഞ്ഞുവെങ്കിലും വൈകാതെ കടത്തിവിട്ടിരുന്നു.
ഇന്നത്തെ റാലിക്കിടെ ട്രാക്ടറിെന്റ നിയന്ത്രണം രാഹുല്‍ ഏറ്റെടുത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലൂടെയുള്ള ട്രാക്ടര്‍ റാലിക്കിടെ പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം ട്രാക്ടറിലെ സോഫയിലിരിക്കുന്ന രാഹുലിെന്റ ചിത്രം ഉയര്‍ത്തിക്കാട്ടി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

No comments