Breaking News

ത്രിപുര ബിജെപിയില്‍ കലാപം രൂക്ഷം. മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എംഎല്‍എമാര്‍


 ത്രിപുര ബിജെപിയില്‍ കലാപം രൂക്ഷം. മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എംഎല്‍എമാര്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. മുഖ്യമന്ത്രി പാര്‍ട്ടിയെ അവഗണിച്ചു മുന്നോട്ട് പോകുന്നുവെന്നാണ് എംഎല്‍എമാരുടെ പരാതി.

ബിപ്ലവിനെതിരെ പരാതിയുമായി 11 എംഎല്‍എമാര്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. തലസ്ഥാനത്ത് തങ്ങുന്ന ഇവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, അഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ നേരില്‍ കണ്ട് പരാതിയറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാര്‍ട്ടി എംഎല്‍എമാരോടും പൂര്‍ണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്‍്റെ പരാതി.

No comments