മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നു. ശിവശങ്കര്‍ ഇപ്പോള്‍ പ്രതിഅല്ലാത്തത്തിനാല്‍ അറസ്റ്റിനെ ഭയക്കേണ്ടെന്നും ജാമ്യഹര്‍ജി തളളണമെന്നും കോടതിയില്‍ കസ്റ്റംസ് അറിയിച്ചു. പ്രതിയല്ലാത്ത ശിവശങ്കറിന് എന്തിനാണ് മുന്‍കൂര്‍ ജാമ്യം എന്നാണ് കസ്റ്റംസ് കോടതിയില്‍ ചോദിച്ചത്. കളളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചിട്ടില്ലെന്നും തന്റെ ജോലിയും കുടുംബവും നശിച്ചു. സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.

No comments