Breaking News

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടു വര്‍ഷം വരെ അവിടെ സൂക്ഷിക്കും

 


കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടു വര്‍ഷം വരെ അവിടെ സൂക്ഷിക്കും. വിമാനം പൂര്‍വ്വസ്ഥിതിയിലാക്കാനോ ഭാഗങ്ങള്‍ പ്രയോജനപ്പെടുത്താനോ ആവില്ല. പരിശോധനകളും തുടരന്വേഷണങ്ങളും നടത്തിയ ശേഷം വിമാനം മാറ്റുന്ന കാര്യം തീരുമാനിക്കും.

അപകടം നടന്ന സ്ഥലത്ത് നിന്ന് വിമാനം റണ്‍വേയുടെ തെക്കുഭാഗത്തെ താഴ്‌വാരത്തേയ്ക്ക് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു. . ഇന്നലെ വിമാനത്തിന്റെ മുഖഭാഗമാണ് അപകടസ്ഥലത്തു നിന്ന് ക്രെയിനുപയോഗിച്ച്‌ ഉയര്‍ത്തി ട്രാക്കിലേക്ക് വച്ചത്. ഇതോടൊപ്പം വിമാനത്തിന്റെ രണ്ടു ചിറകുകളും വേര്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങി. വിമാനത്തിലെ ഇന്ധനം അപകടം വരുത്താതിരിക്കാന്‍ വെളളം പമ്ബ്‌ ചെയ്യുന്നുണ്ട്.കാണാതായ ചെറിയ യന്ത്രങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്.

No comments