കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ടിട്ടില്ലെന്ന് ജോതിരാദിത്യ സിന്ധ്യ
കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ടിട്ടില്ലെന്ന് ജോതിരാദിത്യ സിന്ധ്യ. ബി.ജെ.പിയില്‍ ലഭിക്കുന്ന ബഹുമാനത്തില്‍ സന്തോഷമുണ്ടെന്ന് ജോതിരാദിത്യ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് ശേഷം ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധ്യയുടെ പരാമര്‍ശം. അര്‍ഹതയുള്ളവര്‍ക്കാണ് ബി.ജെ.പിയില്‍ പദവികള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമൊപ്പം ജനസേവനം നടത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും സിന്ധ്യ വ്യക്തമാക്കി.

No comments