കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പു മന്ത്രി
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓരോ ജില്ലയിലെ സാഹചര്യത്തിനനുസരിച്ച് ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ക്ക് ഉത്തരവിറക്കാമെന്നും ആരാധനാലയങ്ങളുടെ ഇളവുകളില്‍ ഉള്‍പ്പെടെ കലക്ടര്‍ക്ക് വ്യക്തത വരുത്താമെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍, പാര്‍ക്കിലും ബീച്ചിലും മറ്റും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

No comments