Breaking News

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 


കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് അനുവദിക്കാനാവില്ല. രോഗ നിയന്ത്രണത്തിന് കര്‍ക്കശ നിലപാട് സ്വീകരിക്കണമെന്നാണ് സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ രണ്ടിന് മുന്‍പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്ക് എത്തുന്നതിനു നിരോധനമില്ല. കുട്ടികളോടൊപ്പം എത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരെ പരീക്ഷ കേന്ദ്രത്തിന് സമീപത്തു കൂടി നില്‍കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

No comments