Breaking News

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍.


 തൃശൂര്‍ കുന്നംകുളം പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി ചിറ്റിലങ്ങാടി നന്ദനെയാണ് ഒളി സങ്കേതത്തില്‍ നിന്നും പിടി കൂടിയത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് പൊലീസ് എഫ്‌ഐആറിലുണ്ട്. എഫ് ഐ ആറിന്റെ പകര്‍പ്പ് മീഡിയ വണിന് ലഭിച്ചു. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന് എഫ്‌ഐആറില്‍ പരാമര്‍ശമില്ല.

പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികിള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് കേസിലെ ഒന്നാം പ്രതി നന്ദനെ പിടികൂടിയത്. സംഭവത്തിന് ശേഷം നന്ദന്‍ ഒളിവിലായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒളി സങ്കേതത്തില്‍ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

No comments