രാഹുലിന് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ട്രാക്ടര്‍ റാലി പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ത്രിദിന റാലിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് പോയതായിരുന്നു രാഹുലും സംഘവും. പഞ്ചാബ് -ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് റാലി തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസ്സം സൃഷ്ടിച്ച പോലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.5,000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും ഉദ്യമത്തില്‍ നിന്ന് ഒരുതരത്തിലും പിന്മാറില്ലെന്ന് രാഹുല്‍ നിലപാടെടുത്തു.

No comments