ചൊവ്വാഴ്ച വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് യൂ ട്യൂബില്‍ ഡിസ്‌ലൈക്ക് പെരുമഴ
ചൊവ്വാഴ്ച വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് യൂ ട്യൂബില്‍ ഡിസ്‌ലൈക്ക് പെരുമഴ. ക്രമാതീതമായി ഡിസ്‌ലൈക്ക് വര്‍ധിച്ചതോടെ ബട്ടന്‍ ഒാഫ് ചെയ്ത് ബി.ജെ.പി. രാജ്യത്ത് വരാനിക്കുന്ന ഉത്സവകാലത്ത് കോവിഡിനെതിരായ ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പുമായിട്ടായിരുന്നു മോദിയുടെ പ്രഭാഷണം. ലോക്ഡൗണ്‍ അവസാനിച്ചു എന്നാല്‍ കോറോണ അവസാനിച്ചിട്ടില്ലെന്ന് രാജ്യം എപ്പോഴും ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ആയിരക്കണക്കിന് ഡിസ്‌ലൈക്ക് ലഭിച്ചത്. ലൈക്കുകളെ മറികടന്ന് ഡിസ്‌ലൈക്ക് കുതിച്ചതോടെ ഗത്യന്തരമില്ലാതെ ബട്ടന്‍ ഒഴിവാക്കുകയായിരുന്നു.

No comments