തനിക്ക് ലഭിച്ച ഉത്തരവാദിത്തം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുമെന്ന് യു.ഡി.എഫ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട എം.എം ഹസന്‍ .
പാര്‍ട്ടിയ്‌ക്കകത്ത് പുന:സംഘടന ഉണ്ടായ പശ്ചാത്തലത്തില്‍ തനിക്ക് ലഭിച്ച ഉത്തരവാദിത്തം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുമെന്ന് യു.ഡി.എഫ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട എം.എം ഹസന്‍ . സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന ഒരാളാണ് ഞാന്‍. യു.ഡി.എഫിന്റെ കണ്‍വീനര്‍ സ്ഥാനം പാര്‍ട്ടി നല്‍കുന്ന അംഗീകാരമാണ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ സജ്ജമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയാണ്. അത് ഏറ്റെടുത്ത് നടത്താന്‍ ലഭിക്കുന്ന അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments