Breaking News

ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനക്കുള്ള പേപ്പര്‍ സ്ട്രിപ്പ് കിറ്റ് കോവിഡ് പരിശോധന രംഗത്ത് മാറ്റം വരുത്താനൊരുങ്ങുന്നു

 


 ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനക്കുള്ള പേപ്പര്‍ സ്ട്രിപ്പ് കിറ്റ് കോവിഡ് പരിശോധന രംഗത്ത് മാറ്റം വരുത്താനൊരുങ്ങുന്നു. ചെലവ് കുറഞ്ഞ ഈ രീതിയുടെ കൃത്യത ലോകം നിരീക്ഷിച്ച്‌ വരികയാണ്. ടാറ്റയുടെ നേതൃത്വത്തിലാണ് ഒരു പറ്റം ഇന്ത്യന്‍ ഗവേഷകര്‍ ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. ഏകദേശം 500 രൂപയാണ് ഇത് ഉപയോഗിച്ചുള്ള പരിശോധനക്ക് ചെലവാകുക. പേപ്പര്‍ സ്ട്രിപ്പിന് ഫെലുദ എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. വിഖ്യാത ഇന്ത്യന്‍ ചലച്ചിത്രകാരന്‍ സത്യജിത് റായ് യുടെ ഡിറ്റക്ടീവ് കഥകളിലെ നായകന്‍്റെ പേരാണ് ഫെലുദ.

ജീന്‍ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്..

No comments