ക്വട്ടേഷന്‍ വധഭീഷണി, അനധികൃത സ്വത്ത് സമ്ബാദനം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ കെ എം ഷാജിക്ക് പിന്തുണയുമായി യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി
ക്വട്ടേഷന്‍ വധഭീഷണി, അനധികൃത സ്വത്ത് സമ്ബാദനം ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ കെ എം ഷാജിക്ക് പിന്തുണയുമായി യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. കെ എം ഷാജി എംഎല്‍എയെ വക വരുത്താനും വേട്ടയാടാനുമുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്ന് മുസ് ലിം യൂത്ത് ലീഗ് കണ്ണുര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും അഴിമതിയും ചോദ്യം ചെയ്യുകയും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നയാളാണ് കെ എം ഷാജി. പ്രളയ തട്ടിപ്പ്, സ്പ്രിങ്ഗ്ലളര്‍ അഴിമതി, സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അധോലോക പ്രവൃത്തികള്‍ തുടങ്ങിയവ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും നിയമസഭയില്‍ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് ഷാജിയെ കൊലപ്പെടുത്താനും വ്യക്തിഹത്യ നടത്തുവാനും ശ്രമിക്കുന്നത്.

No comments