ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍
ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ പരിക്ക് കാരണം രോഹിത് ശര്‍മ്മയെയും ഇശാന്ത് ശര്‍മയെയും നിലവില്‍ ഒരു ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല.
ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്.പര്യടനത്തിനായി നവംബര്‍ 11നോ 12നോ ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

No comments