Breaking News

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 154 റണ്‍സ് വിജയലക്ഷ്യം

 


കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 153 റണ്‍സ് നേടിയത്. 62 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് പഞ്ചാബിന്‍്റെ ടോപ്പ് സ്കോറര്‍. ലോകേഷ് രാഹുല്‍ (29), മായങ്ക് അഗര്‍വാള്‍ (26) എന്നിവരും പഞ്ചാബ് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി. ചെന്നൈക്കായി ലുങ്കിസാനി എങ്കിഡി 3 വിക്കറ്റ് വീഴ്ത്തി.

മികച്ച രീതിയിലാണ് കിംഗ്സ് ഇലവന്‍ തുടങ്ങിയത്. മായങ്ക് അഗര്‍വാളും ലോകേഷ് രാഹുല്‍ ചേര്‍ന്ന് പോസിറ്റീവായി കളിച്ചതോടെ വേഗത്തില്‍ സ്കോര്‍ ഉയര്‍ന്നു. അഗര്‍വാള്‍ ആയിരുന്നു കൂടുതല്‍ അപകടകാരി. ആക്രമണോത്സുക ബാറ്റിംഗ് ഒടുവില്‍ അഗര്‍വാളിനു വിനയായി.

No comments