ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ 2021 വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ 2021 വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് കേന്ദ്രം വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.
ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്‌സിന്‍ ആകാനാണു കോവാക്‌സിന്റെ ശ്രമം. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സിന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്.
പണം ഈടാക്കാതെ സൗജന്യമായി വാക്‌സിന്‍ നല്‍കാനാണു നിലവില്‍ പദ്ധതി.

No comments