Breaking News

ഐ.പി.എല്‍ ദൗത്യം കഴിഞ്ഞതിന്റെ തൊട്ടുപുറകേ ടീം ഇന്ത്യയുടെ ഭാഗമായി നായകന്‍ വിരാട് കോഹ്‌ലി

 


ഐ.പി.എല്‍ ദൗത്യം കഴിഞ്ഞതിന്റെ തൊട്ടുപുറകേ ടീം ഇന്ത്യയുടെ ഭാഗമായി നായകന്‍ വിരാട് കോഹ്‌ലി. ഇന്നലെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോറ്റ് പുറത്തായതോടെയാണ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി ടീം ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള കൊറോണ സുരക്ഷാ ബബിളിലേയ്ക്ക് പ്രവേശിച്ചത്.

ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കൊറോണ കാലത്തെ ആദ്യ പര്യടനം ഓസ്‌ട്രേലിയ ക്കെതിരെ ഈ മാസം അവസാന ആഴ്ചയാണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുംമുന്നേ ടീമിലുള്‍പ്പെട്ട എല്ലാ താരങ്ങളും അതാത് ക്രിക്കറ്റ് ബോര്‍ഡുകളുടെ കൊറോണ സുരക്ഷാ സംവിധാനത്തിനകത്ത് കഴിയണമെന്നാണ് നിബന്ധന.

No comments