Breaking News

ജെഡിയു നേതാവ് നിതീഷ് കുമാര്‍ നയിക്കുന്ന മന്ത്രി സഭ നാളെ ബിഹാറില്‍ അധികാരമേല്‍ക്കും


 ജെഡിയു നേതാവ് നിതീഷ് കുമാര്‍ നയിക്കുന്ന മന്ത്രി സഭ നാളെ ബിഹാറില്‍ അധികാരമേല്‍ക്കും. ബിജെപിയാണ് നിതീഷിനെ എന്‍ഡിഎയുടെ സഭാനേതാവായി നിര്‍ദേ ശിച്ചത്. അതേസമയം ഉപമുഖ്യമന്ത്രി പദത്തില്‍ ഇക്കുറി താന്‍ ഉണ്ടാകില്ലെന്ന് സുശില്‍ കുമാര്‍ മോദി വ്യക്തമാക്കി. ബിജെപിയുടെ തര്‍ക്കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ ഉപമുഖ്യമന്ത്രിമാര്‍ ആകും. നാളെ വൈകിട്ട് നാലരയ്ക്കാണ് സത്യപ്രതിജ്ഞ.

Read Also : നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ഇന്ന് ചേര്‍ന്ന എന്‍ഡിഎ ഘടകക്ഷികളുടെ നിയമസഭാ കക്ഷി യോഗമാണ് നിതീഷ് കുമാറിനെ മുന്നണിയുടെ സഭാ നേതാവായി തെരഞ്ഞെടുത്തത്.

No comments