സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിംഗ്
സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിംഗ്. സംസ്ഥാനത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുളള നേതാവ് കൂടിയാണ് അഖിലേഷ് പ്രസാദ് സിംഗ്.
ഇദ്ദേഹം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നതായാണ് സൂചന. 'കോണ്‍ഗ്രസ് സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്ക് ഒരുങ്ങുകയാണ്. സംഘടനക്ക് സംഭവിച്ച അപചയം പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശിക്കും.' അഖിലേഷ് പ്രസാദ് സിംഗ് വ്യക്തമാക്കി.

No comments