മഹാരാഷ്ട്രയില്‍ 5,535 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ 5,535 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,63,055 ആയി. ഇതില്‍ 16,35,971 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 5,860 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 92.79 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
പുതുതായി 154 മരണംകൂടി റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 46,356 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവര്‍ന്നത്. 2.63 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 79,738 രോഗികള്‍ കൂടി ചികില്‍സയില്‍ തുടരുന്നുണ്ട്.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ഇന്നും 2000ത്തിന് താഴെയാണ്. 1,707 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,251 പേര്‍ ഇന്ന് രോഗമുക്തരായി.

No comments