Breaking News

സഭാ തര്‍ക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സമവായമായില്ല

 


സഭാ തര്‍ക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ സമവായമായില്ല. കോടതി വിധി അംഗീകരിച്ചാലോ ചര്‍ച്ചയ്ക്ക് അര്‍ത്ഥമുള്ളൂ എന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. പെട്ടെന്ന് ഒരു യോജിപ്പ് സാധ്യമല്ലെന്നായിരുന്നു യാക്കോബായ സഭയുടെ നിലപാട്. ഇരുസഭകളുമായി നടത്തിവന്ന ചര്‍ച്ചകള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇരുസഭകളും ചര്‍ച്ചകള്‍ തുടരണമെന്നും ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓര്‍ത്തഡോക്സ് - യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ കോടതിവിധിയും ഭരണഘടനയും അംഗീകരിക്കണമെന്നും ബാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നുമായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്.

No comments