Breaking News

സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സംവരണം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

  


സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സംവരണം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. നജീം ആണ് സാമ്ബത്തിക സംവരണത്തിനെതിരെ കോടതിയെ സമീപിച്ചത്.

സാമ്ബത്തിക സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലന്നും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണം നിയമവിരുദ്ധമാണന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പൊതു വിഭാഗത്തില്‍ സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടത്ര പഠനം നടത്താതെയാണ് ഉത്തരവെന്നും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.

No comments