പ്ളേ ഓഫിലേക്ക് കടക്കാന്‍ ഒരുക്കിയിരുന്ന കിങ്സ് ഇലവന്‍ പഞ്ചാബിനെയും പുറത്താക്കി ചെന്നൈ സൂപ്പര്‍കിങ്.
പ്ളേ ഓഫിലേക്ക് കടക്കാന്‍ ഒരുക്കിയിരുന്ന കിങ്സ് ഇലവന്‍ പഞ്ചാബിനെയും പുറത്താക്കി ചെന്നൈ സൂപ്പര്‍കിങ്. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ചെന്നൈ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയാക്കിയ 12 പോയന്‍റ് മാത്രമുള്ള പഞ്ചാബ് പ്ളേ ഓഫ് കടക്കില്ലെന്ന് ഉറപ്പായി. ബാംഗ്ലൂര്‍, കൊല്‍കത്ത എന്നിവരെയും പരാജയപ്പെടുത്തിയ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാംവിജയമാണിത്. നേരത്തേ പുറത്തായ ചെന്നൈക്ക് തുടര്‍ജയത്തോടെ സീസണ്‍ പൂര്‍ത്തിയാക്കിയെന്നതില്‍ ആശ്വസിക്കാം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 30 പന്തുകളില്‍ നിന്നും 62 റണ്‍സെടുത്ത ദീപക് ഹൂഡയുടെ തകര്‍പ്പന്‍ വെടിക്കെട്ടിലാണ് പൊരുതാവുന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്.

No comments