കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മന്ത്രി കെടി ജലീല്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി.
കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മന്ത്രി കെടി ജലീല്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയത്. നേരത്തെ എന്‍ഐഎയും ഇഡിയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജന്‍സി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യല്‍ .
മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കുമുന്നില്‍ ഒളിച്ചുംപാത്തുമാണ് മന്ത്രി കെ ടി ജലീല്‍ നേരത്തെ ചോദ്യം ചെയ്യലിന് പോയതെങ്കില്‍ പരസ്യമായിത്തന്നെയാണ് ഇത്തവണത്തെ വരവ്. സ്വകാര്യ വാഹനം ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങള്‍ അന്ന് വിവാദമാകുകയും ചെയ്തിരുന്നു.

No comments