Breaking News

സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി​ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശം ന​ട​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു

 


സോ​ളാ​ര്‍ കേ​സി​ലെ പ​രാ​തി​ക്കാ​രി​ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍ശം ന​ട​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ‌

സോ​ളാ​ര്‍ കേ​സ് പ​രാ​തി​ക്കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം വ​നി​ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

ഡി.​ജി.​പി​ക്ക് ല​ഭി​ച്ച പ​രാ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. മു​ല്ല​പ്പ​ള്ളി​യു​ടെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ നേ​ര​ത്തെ വ​നി​ത ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

No comments