Breaking News

തദ്ദേശ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നും യുഡിഎഫിലേക്കില്ലെന്നും പി സി ജോര്‍ജ്

 


തദ്ദേശ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നും യുഡിഎഫിലേക്കില്ലെന്നും പി സി ജോര്‍ജ്. യുഎഡിഎഫ് കണ്‍വീനര്‍ക്കെതിരേയും ജോര്‍ജ് ആക്ഷേപമമഴിച്ചുവിട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. എം എം ഹസന് വിവരക്കേടാണ്- പി സി ജോര്‍ജ് പറഞ്ഞു.

'കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും'- പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

No comments