Breaking News

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണ്ടതുണ്ടെന്ന് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

 


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണ്ടതുണ്ടെന്ന് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷക മിനി ആന്റണി നിര്‍ദേശിച്ചു. കോട്ടയം കലക്ടറേറ്റില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അര്‍ഹരായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്.

No comments