Breaking News

കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


 തിരുവനന്തപുരം: . കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലീംലീ​ഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി വന്നതിനെക്കുറിച്ച്‌ താന്‍ ഒന്നും പറയുന്നില്ലെന്നും . ലീ​ഗിനുള്ളില്‍ തന്നെ എതിരഭിപ്രായം അതു സംബന്ധിച്ച്‌ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ചോദ്യം ചെയ്തത് ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണെന്നും അതിനെ ആണ് വര്‍ഗീയവാദി എന്ന പട്ടം തനിക്ക് ചാര്‍ത്തിതരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആദ്യം നേടിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

No comments