രാജ്യത്ത് പലയിടത്തും തകര്‍ന്നടിഞ്ഞെങ്കിലും രാജസ്ഥാനില്‍ ശക്തമായ സ്വാധീനമായി തുടരുകയാണ് കോണ്‍ഗ്രസ്
രാജ്യത്ത് പലയിടത്തും തകര്‍ന്നടിഞ്ഞെങ്കിലും രാജസ്ഥാനില്‍ ശക്തമായ സ്വാധീനമായി തുടരുകയാണ് കോണ്‍ഗ്രസ്. നഗര പ്രാദേശിക ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണ മെച്ചപ്പെട്ട വിജയം നേടിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആകെ 50 നഗര പ്രാദേശിക സമിതികളിലെ 1775 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 620 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഒന്നാമതെത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 595 സീറ്റുകളില്‍ വിജയിച്ചു. ബിജെപിയ്‌ക്ക് ജയിക്കാനായത് 548 സീറ്റുകളിലാണ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, സി.പി.എം, സി.പി.ഐ, രാഷ്‌ട്രീയ ലോക്‌തന്ത്ര് പാര്‍ട്ടി എന്നിവയും വിജയം കണ്ടു. ബി.എസ്.പി ഏഴ് സീറ്റുകളിലും സി.പി.എമ്മും സിപിഐയും രണ്ട് സീറ്റുകള്‍ വീതവുമാണ് വിജയിച്ചത്.

No comments