Breaking News

വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി കണ്ടാല്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനേ വോട്ട് ചെയ്യൂ


 വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി കണ്ടാല്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനേ വോട്ട് ചെയ്യൂ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള ആദര്‍ശധീരരായ കോണ്‍ഗ്രസ് നേതാക്കളുടെ കാര്യമാണങ്കില്‍ പറയുകയേ വേണ്ട. പക്ഷേ ഇത്തവണ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനല്‍ കെപിസിസി പ്രസിഡന്റ് വോട്ട് ചെയ്ത് കെെപ്പത്തിക്ക് അല്ല.

ഇത്തവണ കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ആര്‍.എം.പിയിലെ സി.സുഗതന്‍ മാസ്റ്ററെ. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് വാശി പിടിച്ച മുല്ലപ്പള്ളി ഡി.സി.സിയെ മറികടന്ന് കെപി ജയകുമാറിനെ കെട്ടിയിറക്കി. ലീഗും കെ മുരളീധരനും പരസ്യമായി ഇടഞ്ഞു.

അവസാനം മുല്ലപ്പള്ളി തന്നെ ജയകുമാറിനെ പിന്‍വലിച്ചു.

No comments