Breaking News

ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍

 


തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളും പ്രോട്ടോക്കോളും കര്‍ശനമായി പാലിച്ചാകും നടപടിക്രമമെന്നും കളക്ടര്‍ വ്യക്തമാക്കി.

നാളെ രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ പരിപാടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത ശേഷമാകും വാക്സിനേഷന്‍ ആരംഭിക്കുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോള്‍ഡ് ചെയിന്‍, ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വാക്‌സിനേഷന് ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉപയോഗിക്കാന്‍ ആംബുലന്‍സ് അടക്കമുള്ള മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്.

No comments