Breaking News

ജില്ലയില് ഇന്ന് 153 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 


വയനാട് :ജില്ലയില് ഇന്ന് 153 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 287 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്ത്തകര് ഉള്പ്പെടെ എല്ലാവര്ക്കും സമ്ബര്ക്കത്തിലൂടെയാണ് രോഗബാധ. ഇതില് രണ്ട് പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23215 ആയി. 19655 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില് 3420 പേരാണ് ചികിത്സയിലുള്ളത്. ഇവരില് 2793 പേര് വീടുകളിലാണ് ഐസൊലേഷനില് കഴിയുന്നത്.

No comments