രാജ്യത്ത് 578 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കുവൈറ്റ് സിറ്റി : രാജ്യത്ത് 578 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 158,822 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,845 പരിശോധനകളാണ് ഇന്ന് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,415,197 ആയി.കോവിഡ് ചികിത്സലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 950 ആയി ഉയര്‍ന്നു.
440 പേരാണു ഇന്ന് രോഗ മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 151,936 ആയി. ചികില്‍സയില്‍ 5,936 പേരും തീവ്ര പരിചരണത്തില്‍ 53 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Dailyhunt

No comments