Breaking News

കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷം

 


തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ അവതരണവേളയിലാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാക്കള്‍ ആഞ്ഞടിച്ചത്. വി ഡി സതീശന്‍ എംഎല്‍എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു. അതേസമയം, അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രമേയ ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്.

കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന് സിഎജി റിപോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

No comments