Breaking News

ലോകത്ത് ഏറ്റവും വലുതും സജീവവുമായ പ്രവാസി സമൂഹം ഇന്ത്യയുടേതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്


 യുഎന്‍: ലോകത്ത് ഏറ്റവും വലുതും സജീവവുമായ പ്രവാസി സമൂഹം ഇന്ത്യയുടേതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച്‌ ഒരു കോടി 80 ലക്ഷം ഇന്ത്യക്കാരാണ് രാജ്യത്തിനു പുറത്തു കഴിയുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇ, യുഎസ്, സൗദി എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളത്. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടെന്ന് യുഎന്‍ പോപ്പുലേഷന്‍ അഫയേഴ്‌സ് ഓഫിസര്‍ ക്ലെയര്‍ മനോസി പറഞ്ഞു.

സാധാരണ ഗതിയില്‍ ഒരു രാജ്യത്തെ പ്രവാസികള്‍ മറ്റേതെങ്കിലും രാജ്യത്തോ മേഖലയിലോ ആണ് മുഖ്യമായും കേന്ദ്രീകരിക്കുക. എന്നാല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലും വടക്കന്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലും യുകെയിലും എല്ലാം എത്തിയിട്ടുണ്ട്.

No comments