Breaking News

കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍.

 


തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍. കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച്‌ നടത്തി. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജു പ്രഭാകറിന്റെ കിഴക്കേക്കോട്ടയിലെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്‌.

മാര്‍ച്ച്‌ ഓഫീസിന് മുമ്ബില്‍ വെച്ച്‌ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. തിങ്കളാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഐഎന്‍ടിയുസി ആഹ്വാനെ ചെയ്തിട്ടുണ്ട്.

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണളാണ് ബിജു പ്രഭാകര്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്.

No comments