കോവിഡ് വാക്സിനേഷന് നടപടിയ്ക്ക് രാജ്യത്ത് തുടക്കമായി.
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് നടപടിയ്ക്ക് രാജ്യത്ത് തുടക്കമായി. എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാര്‍ എന്നയാളാണ് രാജ്യത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ സാന്നിധ്യത്തിലാണ് വാക്സിനേഷന് നടന്നത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും വാക്സിന് സ്വീകരിച്ചു. രാജ്യത്ത് ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന് നല്‍കുക.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുന്നത്.

No comments