കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍ സെക്യുലര്‍(ജെ.ഡി-എസ്) നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി.
ബംഗര്‍കോട്ട്(കര്‍ണാടക): കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍ സെക്യുലര്‍(ജെ.ഡി-എസ്) നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുണ്ടായ 14 മാസത്തെ ഭരണകാലത്ത് താന്‍ ഒരു ക്ലര്‍ക്കിനെ പോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.
താന്‍ സഖ്യസര്‍ക്കാറിെന്റ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്താന്‍ സാധിച്ചിരുന്നില്ല. സിദ്ധരാമയ്യയുടേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടേയും സമ്മര്‍ദ്ദത്തിലകപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഗല്‍കോട്ടില്‍ നടന്ന ജെ.ഡി-എസ് ഏകദിന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

No comments