കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തന്റെ ദൗത്യം യുഡിഎഫിനെ ഭരണത്തില്‍ എത്തിക്കുക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി എന്നാണ് ചെന്നിത്തല മറുപടി നല്‍കിയത്.
രണ്ടര വര്‍ഷം ഒരു സ്ഥാനവുമില്ലാതെ മാറി നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

No comments