എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.
ലഖ്നൗ: എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.
മൃണാള്‍ പാണ്ഡെ, വിനോദ് കെ ജോസ് എന്നീ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. മധ്യ ഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി.

No comments