ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് നാളെ ഒരു വര്‍ഷമാകുന്നു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് നാളെ ഒരു വര്‍ഷമാകുന്നു. തൃശൂരിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷം തികയുമ്ബോള്‍ രാജ്യത്ത് കോവിഡ് കേസുകളുടെ കാര്യത്തില്‍ കേരളത്തില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലേറെയും സംസ്ഥാനത്താണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാകുമ്ബോഴാണ് ഇത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 5 സംസ്ഥാനങ്ങളില്‍ മറ്റു നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലുമാണ്. കേരളത്തില്‍ 72,392 പേരാണ് ചികില്‍സയിലുള്ളത്.

No comments