കോണ്‍ഗ്രസിലെ പാര്‍ലമെന്റ് അംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് ഹൈക്കമാന്‍ഡ്.
ഡെൽഹി : കോണ്‍ഗ്രസിലെ പാര്‍ലമെന്റ് അംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിന്റെ ഒന്നില്‍ അധികം ലോക സഭാംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്ന സംസ്ഥാനത്ത് നിന്നുള്ള എംപിമാരെ കോണ്‍ഗ്രസ് അധ്യക്ഷ നേരിട്ട് ഇക്കാര്യം അറിയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനുള്ള അവസരം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ മുന്‍കൂറായി തന്നെ അറിയിച്ചിരുന്നു. ചിലരോട് സാധ്യമല്ലെന്ന് തീര്‍ത്തും മറ്റുള്ളവരോട് പിന്നീട് ആലോചിക്കാം എന്നും ആയിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ച നിലപാട്.

No comments