സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളപരിഷ്‌കരണത്തിനുളള നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍.
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളപരിഷ്‌കരണത്തിനുളള നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതിനാല്‍ അതിനുമുന്‍പുതന്നെ ഉദ്യോഗസ്ഥരുടെ ശമ്ബളപരിഷ്‌കരണം നടപ്പാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അറിയിച്ചത്. ബഡ്‌ജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം.
ഏപ്രിലില്‍ ശമ്ബളപരിഷ്‌കരണം നടപ്പാക്കുമെന്നാണ് ആദ്യം ധനമന്ത്രി ബഡ്‌ജറ്റില്‍ അറിയിച്ചത്. എന്നാല്‍ ഇതിന്റെ ബാദ്ധ്യതവരുന്നത് അടുത്ത സര്‍ക്കാരിനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതിനിടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഫെബ്രുവരി മാസത്തില്‍ തിരഞ്ഞെടുപ്പ് വിജ്‌ഞാപനമുണ്ടാകമെന്ന് സൂചനകള്‍ നല്‍കിയതോടെയാണ് സര്‍ക്കാര്‍ ശമ്ബളപരിഷ്‌കരണ നടപടി വേഗത്തിലാക്കിയത്.

No comments