ലോകത്തെ കീഴടക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാവരും ഉറച്ചുനില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ് : ലോകത്തെ കീഴടക്കിയ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാവരും ഉറച്ചുനില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി സൗദി ആരോഗ്യ മന്ത്രാലയം. ദിവസേനയുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ നിര്‍ദേശം. വെല്ലുവിളികള്‍ നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും ഈ വെല്ലുവിളിയെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ അറബീഅ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ.
കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ രണ്ടു കൊറോണ മരണങ്ങള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

No comments