Breaking News

​സീറ്റുകളുടെ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും എല്‍.ഡി.എഫിലുള്ളത്ര പ്രശ്​നങ്ങള്‍ യു.ഡി.എഫിലില്ലെന്നും മുസ്​ലിം ലീഗ്


 മലപ്പുറം: ​സീറ്റുകളുടെ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും എല്‍.ഡി.എഫിലുള്ളത്ര പ്രശ്​നങ്ങള്‍ യു.ഡി.എഫിലില്ലെന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി പി​.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത്​ ലീഗ്​ വനിത ജനപ്രതിനികള്‍ക്ക്​ നല്‍കിയ സ്വീകരണത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത സ്ഥാനാര്‍ഥികളുണ്ടാവുമോ എന്ന്​ ഇപ്പോള്‍ പറയാനാകില്ല. യു.ഡി.എഫി​െന്‍റ സീറ്റ് വിഭജന ചര്‍ച്ചകള്‍ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്​. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ നല്ല പുരോഗതിയാണുള്ളത്​. ഔദ്യോഗികമായ യോഗം കൂടി ചേര്‍ന്നാല്‍ സീറ്റ് വിഭജനത്തില്‍ അന്തിമ രൂപമാകും.

കോണ്‍ഗ്രസ്​ നേതൃത്വവു​മായി നടത്തിയ ചര്‍ച്ചയില്‍ പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്​.

No comments