Breaking News

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോഗ്യനിലയില്‍ പുരോഗതി


കണ്ണൂർ : കോവിഡും ന്യുമോണിയയും ബാധിച്ച്‌ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരോഗ്യനിലയില്‍ പുരോഗതി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കി വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പുരോഗതി തുടരുന്ന സാഹചര്യത്തില്‍, വെന്റിലേറ്ററില്‍ നിന്നും വിമുക്തമാക്കി. സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം ഇടവേളകളില്‍ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുകയാണ്.

No comments