സംസ്ഥാനത്ത് മദ്യവില തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില തീരുമാനിച്ചു. നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന വില കൂട്ടാനാണ് തീരുമാനം ആയത്. പുതുക്കിയ വില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധന ആണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ബിയറിനും, വീണിനും വില കൂടില്ല.
വിതരണ കമ്ബനികള്‍ നേരത്തെ വിലകൂട്ടണമെന്ന് ആവഷ്യപ്പെട്ടിരുന്നു. ഇപ്പോള്‍ വിതരണ കമ്ബനികള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ബെവ്കോ കത്തയച്ചിട്ടുണ്ട്. പോയവര്‍ഷം വിതരണ കമ്ബനികള്‍ പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കോവിഡ് മൂലം തീരുമാനം എടുക്കുന്നത് വ്യകിപ്പിച്ചു. സ്പിരിറ്റിന്‍റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്ബനികള്‍ ആവശ്യപ്പെട്ടത്.

No comments