കത്തയച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.
തിരുവനന്തപുരം: ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്കാരിക മന്ത്രിക്ക് കത്തയച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കത്ത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
കത്ത് വ്യക്തിപരമായിരുന്നു. സര്‍ക്കാര്‍ ഒാഫിസിെന്റ സ്വഭാവത്തിലല്ല അക്കാദമി. സമയം നോക്കി ജോലി ചെയ്യുന്ന സ്ഥാപനമല്ല അത്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ആഗ്രഹം മന്ത്രിയോട് കത്തുവഴി നല്‍കി. വേെണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ആ അധ്യായം അടഞ്ഞു. ഇടതുപക്ഷം എന്ന് ഉദ്ദേശിച്ചത് ഏതെങ്കിലും പാര്‍ട്ടിയെയല്ല.
സമീപകാലത്ത് നടക്കുന്ന കാര്യങ്ങളില്‍ ഫാഷിസ്റ്റ് നിലപാടുകള്‍ പലയിടത്തും വരുന്നു.

No comments